Thrissur Live

 • Flat
ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പന്‍ ശശികുമാറിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന വലപ്പാട് സി.ഐ-ആര്‍.രതീഷ്‌കുമാറിന് സഹകരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്റെ പരസ്യ ശാസന.
Published on Saturday 28th of May 2016 05:23:51 PM
പാര്‍ട്ടി നേതാക്കള്‍ക്കു മുന്നില്‍ വെച്ചായിരുന്നു സി.ഐയെ മന്ത്രി ശാസിച്ചത്. സി.എന്‍.ജയദേവന്‍ എം.പിയോടൊപ്പമാണ് മന്ത്രി എ.സി.മൊയ്തീന്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പന്‍ ശശികുമാറിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മന്ത്രി വീട്ടുകാരില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ശശികുമാറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയ പ്രമുഖനെയും, സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് മാറിനില്‍ക്കുന്നയാളെക്കുറിച്ചും സി.പി.എം ഏരിയാ സെക്രട്ടറി പി.എം.അഹമ്മദ് മന്ത്രിയെ ധരിപ്പിച്ചു. കൊലപാതകത്തില്‍ അറസ്റ്റിലായ 6 ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ സി.പി.എമ്മിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.ഇതിനിടെ പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ഐ-രതീഷ്‌കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെട്ട ടി.സി.വി ന്യൂസ്
      
 • ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ സംഘം വഴി കേരള ഫീഡ്‌സ് നല്‍കിയിരുന്ന കാലിത്തീറ്റയുടെ സബ്‌സിഡി പിന്‍വലിച്ചു.
 • സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് നൂറുമേനി.
 • സാമ്പ്രദായികമായ പ്രസ്ഥാന മൂല്യങ്ങളില്‍നിന്ന് ആധുനികതയിലേക്കുള്ള വെറും മാറ്റങ്ങള്‍ മാത്രമല്ല നവോത്ഥാനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എം.ജി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫ.ഡോ.സനല്‍ പി.മോഹന്‍ പറഞ്ഞു.
 • സഹകരണ-ടൂറിസം മന്ത്രി എ.സി.മൊയ്തീന് സി.പി.എം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ കുന്നംകുളത്ത് സ്വീകരണം നല്‍കി.
 • ഗുരുവായൂരില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു.
 • കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ ചാനല്‍ കാമറാമാനെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി.
 • ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യരക്ഷ സെമിനാര്‍ നഗരസഭ വായനശാല ഹാളില്‍ തുടരുന്നു.
 • മദ്യപനായ അയല്‍ക്കാരന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരാതിയിന്‍മേല്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.
 • പുന്നയൂര്‍ക്കുളത്ത് കാല്‍നൂറ്റാണ്ട് ജീവിച്ച് മരിച്ച 60-കാരനായ തമിഴ്‌നാട് സ്വദേശി രാജന് നാട്ടുകാര്‍ വിട നല്കി.
 • മൂന്നര പതിറ്റാണ്ടിന് ശേഷം കൊടുങ്ങല്ലൂരിലെ വണ്‍വേ റോഡന് മോക്ഷം. റോഡിന്റെ വീതി കൂട്ടാന്‍ നടപടികളാകുന്നു.
 • Read more...    
  • Tcv Live Tv
   Heavens Web Solutions