ഒരു ചിങ്ങപ്പിറവി ദിനത്തിലാണ് തൃശൂര്‍ ടെലിവിഷന്‍ ആരംഭിച്ചത്. 2003 ആഗസ്റ്റ് 17ന്. ആ തുടക്കം ജനഹൃദയങ്ങളിലേക്കായിരുന്നു. ഇന്ന് ടി.സി.വി ചാനല്‍ ജില്ലയുടെ സ്വന്തം ചാനലാണ്. തൃശൂരിന്റെ അഭിമാനം. ടി.സി.വി വാര്‍ത്തയും പ്രോഗ്രാമുകളും നെഞ്ചേറ്റിയ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് തൃശൂര്‍ ടെലിവിഷന്റെ കരുത്ത്. ജില്ലയുടെ ഓരോ സ്പന്ദനവും ഒപ്പിയെടുക്കുന്ന സമഗ്രമായ തത്സമയ വാര്‍ത്താ ബുള്ളറ്റിനുകള്‍. ഫ്‌ളാഷുകള്‍, ബ്രേക്കിംഗ് ന്യൂസുകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍... ഒപ്പം പ്രധാന സംഭവങ്ങള്‍... തത്സമയം പ്രേക്ഷകരിലെത്തിക്കുന്ന മികവ്. എന്തിനും ഏതിനും ജില്ല ടി.സി.വിയെ ഉറ്റുനോക്കുന്നത് ഇതിനാലാണ്. ടി.സി.വി ഒരു വിശ്വാസമാണ്. സദാസമയവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ജനവിശ്വാസം. ഈ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മികച്ച കവേറജിന് സര്‍ക്കാരിന്റെ പുരസ്‌കാരം തുടര്‍ച്ചയായി 3 തവണ ലഭിച്ചത് ഉദാഹരണം മാത്രം. വാര്‍ത്തകളില്‍ പൗരന്മാരേയും പങ്കാളിയാക്കുന്ന തേഡ് ഐ പ്രോഗ്രാമില്‍ നിരവധി പേര്‍ അസമത്വവൂം അനീതിയും സാമൂഹിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജില്ലയ്ക്കകത്ത് മാത്രമല്ല, ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ടി.സി.വിയെ ഉറ്റുനോക്കുന്നവരെ ഞങ്ങള്‍ വിലമതിക്കുന്നു. തൃശൂര്‍ പൂരം ഏറ്റവും മികവോടെ മുഴുവന്‍ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുമ്പോള്‍ ഓണ്‍ലൈനിലൂടെ ടി.സി.വി കാണുന്നത് ലക്ഷക്കണക്കിന് പേരാണ്. ടി.സി.വിയോടുള്ള പ്രേക്ഷക വിശ്വാസവും പ്രതീക്ഷയുമാണ് ഞങ്ങളുടെ കരുത്ത്. നന്ദിയോടെ സ്‌നേഹത്തോടെ മുന്നോട്ട് നയിക്കുന്ന കരുത്ത്....
 

THRISSUR TELEVISION (P) LTD
Dr.A.R.Menon Road
Naikkanal
Thrissur-1
 
Phone  : 0487-2330808
           : 0487-3251325

Fax      : 0487-2330966

Mobile  : 93 49 35 39 65
             93 88 87 61 52
             93 49 79 27 27

Email   : This email address is being protected from spambots. You need JavaScript enabled to view it.

Our whatsapp number  : 93 88 09 93 63
TCV Third eye number : 95 39 06 88 55

Other Head Lines

Go to top