Thrissur Live

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് കോര്‍പ്പറേഷന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷധ പ്രകടനം പോലീസ് തടഞ്ഞു. നവ കേരളത്തിന് ജനകീയാസൂത്രണം സംസ്ഥാനതല പരിപാടിയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വായ്മൂടിക്കെട്ടി സമരം നടത്തിയത്. | മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. മാള ഡിപ്പോയിലെ ഡ്രൈവറെ പോലീസ് പിടികൂടി. പാറക്കടവ് സ്വദേശി തമ്പിയെയാണ് മാള പോലീസ് പിടികൂടിയത്. മാളയില്‍ നിന്ന് ആലുവയിലേക്ക് പോയ ബസിലെ ഡ്രൈവറായിരുന്നു തമ്പി. | ജെല്ലിക്കെട്ട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രെയിന്‍ തടഞ്ഞതിനാല്‍ ആലപ്പി-ചെന്നൈ സര്‍വീസ് ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് റെയില്‍വേ അറിയിച്ചു. | സംസ്ഥാനത്ത് ഡ്രഗ് മാഫിയകള്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുവജനതയുടെ പ്രതികരണ ശേഷി ഇല്ലായ്മ ചെയ്യും വിധത്തിലുള്ള ലഹരി വ്യാപനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി. | തൃശൂരില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരളത്തിന് ജനകീയാസൂത്രണം പരിപാടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. |
About us
ഒരു ചിങ്ങപ്പിറവി ദിനത്തിലാണ് തൃശൂര്‍ ടെലിവിഷന്‍ ആരംഭിച്ചത്. 2003 ആഗസ്റ്റ് 17ന്. ആ തുടക്കം ജനഹൃദയങ്ങളിലേക്കായിരുന്നു. ഇന്ന് ടി.സി.വി ചാനല്‍ ജില്ലയുടെ സ്വന്തം ചാനലാണ്. തൃശൂരിന്റെ അഭിമാനം. ടി.സി.വി വാര്‍ത്തയും പ്രോഗ്രാമുകളും നെഞ്ചേറ്റിയ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് തൃശൂര്‍ ടെലിവിഷന്റെ കരുത്ത്. ജില്ലയുടെ ഓരോ സ്പന്ദനവും ഒപ്പിയെടുക്കുന്ന സമഗ്രമായ തത്സമയ വാര്‍ത്താ ബുള്ളറ്റിനുകള്‍, ഫ്‌ളാഷുകള്‍, ബ്രേക്കിംഗ് ന്യൂസുകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍... ഒപ്പം പ്രധാന സംഭവങ്ങള്‍ തല്‍സമയം പ്രേക്ഷകരിലെത്തിക്കുന്ന മികവ്. എന്തിനും ഏതിനും ജില്ല ടി.സി.വിയെ ഉറ്റുനോക്കുന്നത് ഇതിനാലാണ്. ടി.സി.വി ഒരു വിശ്വാസമാണ് സദാസമയവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ജനവിശ്വാസം. ഈ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റെതുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തി‌ന്റെ മികച്ച കവറേജിന് സര്‍ക്കാരിന്റെ പുരസ്‌കാരം തുടര്‍ച്ചയായി 3 തവണ ലഭിച്ചത് ഉദാഹരണം മാത്രം. വാര്‍ത്തകളില്‍ പൗരന്മാരേയും പങ്കാളിയാക്കുന്ന 'തേഡ് ഐ' പ്രോഗ്രാമില്‍ നിരവധി പേര്‍ അസമത്വവും അനീതിയും സാമൂഹിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജില്ലയ്ക്കകത്ത് മാത്രമല്ല, ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ടി.സി.വിയെ ഉറ്റുനോക്കുന്നവരെ ഞങ്ങള്‍ വിലമതിയ്ക്കുന്നു. തൃശൂര്‍ പൂരം ഏറ്റവും മികവോടെ മുഴുവന്‍ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുമ്പോള്‍ ഓണ്‍ലൈനിലൂടെ ടി.സി.വി. കാണുന്നത് ലക്ഷക്കണക്കിന് പേരാണ്. ടി.സി.വി.യോടുള്ള പ്രേക്ഷക വിശ്വാസവും പ്രതീക്ഷയുമാണ് ഞങ്ങളുടെ കരുത്ത്. നന്ദിയോടെ സ്‌നേഹത്തോടെ മുന്നോട്ട് നയിക്കുന്ന കരുത്ത്...
 Heavens Web Solutions