എന്‍ജിനീയറിംഗ് കോളേജില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ വടംവലി മത്സരത്തെ ചൊല്ലി തര്‍ക്കം. ഗ്രൗണ്ട് കയ്യേറിയ വനിതാ മത്സരാര്‍ത്ഥികള്‍ വടംവലി മത്സരം തടസപ്പെടുത്തി. ചാവക്കാട് നിന്നെത്തിയ വനിതാ വടംവലി ടീമാണ് രജിസ്ട്രേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് മത്സരം തടസപ്പെടുത്തിയത്. വിയ്യൂര്‍ പോലീസ് എത്തി ചര്‍ച്ച നടത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മത്സരങ്ങള്‍ പുനരാരംഭിച്ചു.