Print this page

യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

പത്തുവര്‍ഷം മുന്‍പ് മാറ്റിവെച്ച വൃക്ക വീണ്ടും തകരാറിലായതോടെ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന മുണ്ടൂര്‍ സ്വദേശിയായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു മുണ്ടൂര്‍ ശങ്കരംകണ്ടം സ്വദേശി ഊട്ടുമഠത്തില്‍ സുധീര്‍ എന്ന 43 കാരന്‍ ഇരുവൃക്കകളും തകരാറിലായതിനെതുടര്‍ന്ന് 10 വര്‍ഷം മുന്‍പാണ് സഹോദരിയുടെ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിയത്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിവന്ന സുധീറിന് 6 മാസം മുന്‍പ് ബാധിച്ച ന്യുമോണിയ വീണ്ടും ജീവിതതാളം തെറ്റിച്ചു. വൃക്ക തകരാറിലായി വീണ്ടും ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തേണ്ട ദുരവസ്ഥയിലായി. ആഴ്ചയില്‍ 3 ഡയാലിസിസ് വേണം. ഒരു ദിവസത്തെ ഡയാലിസിസിന് ആയിരം രൂപയോളം ചിലവുവരും. ഡയാലിസിസ് ഇല്ലാത്ത ദിവസങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വേണം മരുന്നും മറ്റു ചിലവുകളുമെല്ലാം കഴിയാന്‍. സ്വന്തമായി വീടില്ലാത്ത സുധീര്‍, അനുജന്റേയും പെങ്ങളുടേയും വീടുകളിലായാണ് താമസം. ആരോഗ്യസ്ഥിതി മോശമായതോടെ ഓട്ടോറിക്ഷ ഓടിക്കലും പ്രയാസമായി വരികയാണ്. സുമനസുകളുടെ സഹായമുണ്ടെങ്കിലേ ചികിത്സാചിലവും മറ്റുമെല്ലാം മുന്നോട്ട് കൊണ്ടുപോകാനാകൂ. സുധീറിനെ സഹായിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ധനലക്ഷ്മി ബാങ്ക് മുണ്ടൂര്‍ ബ്രാഞ്ചിലെ 00 42 00 10 01 04 585 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ അയയക്കാവുന്നതാണ്

Rate this item
(0 votes)