Print this page

സുമനസ്സുകളുടെ സഹായം തേടുന്നു

ചേര്‍പ്പ് : കരള്‍ രോഗ ബാധിതനായി ചികിത്സലായിരുന്ന ഗൃഹനാഥന്‍ കരള്‍ മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പാറളം മുള്ളക്കര അരിമ്പൂര്‍ വാഴപറമ്പന്‍ അന്തോണിയുടെ മകന്‍ ആന്റണിയാണ് ഉദാരമതികളുടെ സഹായം തേടുന്നത് . കുടുംബത്തിലെ ഏക ആശ്രയമായിരുന്ന ആന്റണി  മൂന്നു വര്‍ഷത്തോളമായി രോഗ ബാധിതനായി കിടപ്പിലാണ് . ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഭാര്യയ്ക്ക്, രോഗബാധിതനായികിടപ്പിലായ ആന്റണിയെ പരിപാലിക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.  ഇതിനകം തന്നെ അഞ്ചു ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചു. ജീവന്‍ നിലനിര്‍ത്താനായി കരള്‍ മാറ്റിവയ്ക്കുക അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നും.    രോഗം മൂര്‍ച്ഛിച്ചതിനാല്‍ രണ്ടുമാസത്തിനുള്ളില്‍ കരള്‍ മാറ്റി വച്ചില്ലെങ്കില്‍മറ്റു അവയവങ്ങളെയും ബാധിക്കുമെന്നാണ്   വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.  20 ലക്ഷം രൂപ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും പത്തുലക്ഷം രൂപ മറ്റ് അനുബന്ധ ചികിത്സക്കും ചെലവ് വരും. ഭാര്യയും വിദ്യാര്‍ഥികളായ  രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് ഈ ചെലവ് താങ്ങാവുന്നതിനും ഏറെയാണ്.ആന്റണിയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും  തുക കണ്ടെത്താന്‍ ടി എന്‍ പ്രതാപന്‍ എം. പിയും  ഗീതാ ഗോപി എം എല്‍ എയും രക്ഷാധികാരികളായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്ന സുമനസ്സുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അമ്മാടം ശാഖയില്‍ 000 30 53 0000 14 119 എന്ന അക്കൗണ്ട് നമ്പറില്‍ സഹായങ്ങള്‍ അയക്കേണ്ടതാണ് 

Rate this item
(0 votes)