Agriculture

Agriculture (34)

ഒല്ലൂര്‍: ഒല്ലൂര്‍ വൈലോപ്പിള്ളി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കുന്ന കര നെല്‍കൃഷിയുടെ വിത്തുനടീല്‍ കെ. രാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി നിര്‍വ്വഹിച്ചു. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ വിതരണം കൗണ്‍സിലര്‍ സി.പി. പോളി നടത്തി. പി.ടി.എ. പ്രസിഡന്റ് എ.എ. ചാക്കോ അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. ജയന്‍, കൃഷി ഓഫീസര്‍ ഇ.എന്‍. രവീന്ദ്രന്‍, പ്രിന്‍സിപ്പാള്‍ എ.വി. വിജന, പ്രധാനാധ്യാപിക മെറീന ജോസ് എന്നിവര്‍ സംസാരിച്ചു.

പാവറട്ടി: ഓണത്തിനൊരു പറ നെല്ല് പദ്ധതി പ്രകാരം മുല്ലശേരി ഗ്രാമ പഞ്ചായത്തില്‍ കര നെല്‍കൃഷിക്ക് തുടക്കമായി. മുല്ലശേരിയിലെ യംഗ്‌സ്‌റ്റേഴ്‌സ് ക്ലബ് പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് നെല്‍കൃഷി തുടങ്ങിയിട്ടുള്ളത്. മുരളി പെരുനെല്ലി എം.എല്‍.എ. വിത ഉത്സവം നടത്തി. വാര്‍ഡ് അംഗം ജയ വാസുദേവന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി പ്രിന്‍സ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു. 95 ദിവസം മൂപ്പുള്ള അന്നപൂര്‍ണ നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

കുന്നംകുളം: കുന്നംകുളം ചാട്ടുകുളം ഇരിങ്ങപ്പുറത്തുള്ള സ്ത്രീ കൂട്ടായ്മയായ ലൈഫ് ലൈന്‍ പ്രവര്‍ത്തകര്‍ തെങ്ങിന്‍പ്പറമ്പില്‍ നെല്ല് വിളയിക്കാനൊരുങ്ങുന്നു. തെങ്ങിന്‍ തോട്ടത്തില്‍ നെല്ല് ഇടവിളയായി കൃഷി ചെയ്യാനുള്ള ശ്രമം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയം കണ്ടതോടെയാണ് ഇക്കുറി മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നത്. പൂര്‍ണമായും ജൈവ രീതിയില്‍ കൃഷിയൊരുക്കുന്നത് വാര്‍ഡിലെ ലൈഫ് ലൈന്‍ പ്രവര്‍ത്തകരായ തങ്കമണി, അസൂറ മുഹമ്മദ്, രാധാ സുബ്രഹ്മണ്യം എന്നിവരാണ്. പ്രദേശവാസിയായ സലീമിന്റെ സ്ഥലത്താണ് കൃഷിയിറക്കുന്നത്. അന്നപൂര്‍ണ വിത്തുപയോഗിച്ചുള്ള കരനെല്‍ കൃഷി വലിയ തോതില്‍ വിളവ് നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വാര്‍ഡ് കൗണ്‍സിലര്‍ ഷിനില്‍, കൃഷി ഓഫീസര്‍ സോമ സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് വിത്തു നടീല്‍ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കേരമിത്ര - ഹൈബ്രിഡ് ഡ്വാര്‍ഫ് തെങ്ങിന്‍ തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല നസീര്‍, കൗണ്‍സിലര്‍ പ്രസീത സുകുമാരന്‍, വടക്കാഞ്ചേരി കൃഷി ഓഫീസര്‍ എന്‍.വി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചാവക്കാട്: ചാവക്കാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൈവ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. മണത്തല കാറ്റാടി കടവത്ത് ആരംഭിച്ച കേന്ദ്രം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. എം.ആര്‍.രാധാകൃഷ്ണന്‍, അബ്ദുള്‍ മജീദ് പെരുവാന്‍കുഴിയില്‍, കെ.എച്ച്.സലാം തുടങ്ങിയവര്‍ സംസാരിച്ചു.

ചാവക്കാട്: ചാവക്കാട് ഒരുമനയൂര്‍ ഇസ്ലാമിക്ക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷനായി. കെ.വി. അബ്ദുള്ള മോന്‍, എം.ആര്‍. മല്ലിക, ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാവറട്ടി: ഓണത്തിനൊരു പറ നെല്ല് പദ്ധതിയുടെ ഭാഗമായി വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കരനെല്‍ കൃഷിയുടെ വിത്ത് വിത ഉത്സവം നടന്നു. കണ്ണോത്ത് ബോധി ഗ്രാമീണ വേദി പാട്ടത്തിനെടുത്ത ഒരേക്കര്‍ തരിശു നിലത്തിലാണ് വിത നടത്തിയിട്ടുള്ളത്. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി എം. ശങ്കര്‍ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.മനോഹരന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ എം. കെ.അനിതകുമാരി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി സുരേന്ദ്രന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.വേലുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മൂപ്പു കുറഞ്ഞ അന്നപൂര്‍ണ വിത്ത് ഉപയോഗിച്ച് പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്.

കൊടുങ്ങല്ലൂര്‍: ഉള്‍നാടന്‍ ജലസ്രോതസുകളുടെ സംരക്ഷണവും മത്സ്യ തൊഴിലാളികളുടെ ഉപജീവനവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധജല മത്സ്യ വിത്തിറക്കല്‍ നടന്നു. ആനാപ്പുഴയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ് കമല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്. കൈസാബ്, കൗണ്‍സിലര്‍മാരായ ഗീതാ ദേവി, വി.എം. ജോണി എന്നിവര്‍ സംസാരിച്ചു.

എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്കുള്ള കൃഷിഭവന്റെ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് മീന ശലമോന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പ്രീതി സതീഷ് അധ്യക്ഷയായി. കൃഷി ഓഫീസര്‍ വി.വിനീത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 3 ലക്ഷത്തി 20,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

മാള: മണ്ണും വളവും ആവശ്യമില്ലാതെ മത്സ്യവും വിഷരഹിത പച്ചക്കറിയും വിളയിക്കുന്ന അക്വാ പോണിക്‌സ് രീതിയിലൂടെ ആന്റണി കാര്‍ഷിക മേഖലയില്‍ വ്യത്യസ്തനാകുന്നു. വേറിട്ട കൃഷിയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് മാള പഞ്ചായത്തിലെ കോള്‍ക്കുന്ന് പൊരുംപുംകര ആന്റണിയും കുടുംബവും. ഒരു സെന്റ് സ്ഥലത്തെ മത്സ്യ കൃഷിക്ക് അനുബന്ധമായി നാല് സെന്റ് വരെ പച്ചക്കറി കൃഷി ചെയ്താണ് ആന്റണി ശ്രദ്ധേയനാകുന്നത്. പച്ചക്കറി കൃഷിക്ക് മണ്ണും, വളവും, കീടനാശിനിയും, മത്സ്യ കൃഷിക്ക് കൂടുതല്‍ വെള്ളവും ആവശ്യമില്ലെന്നതാണ് അക്വാ പോണിക്‌സ് രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു സെന്റ് സ്ഥലത്ത് കുളം രൂപപ്പെടുത്തി അതില്‍ 250 മൈക്രോണ്‍ നിലവാരമുള്ള എച്ച്.ഡി.പി.ഇ.ഷീറ്റ് വിരിക്കും. ഈ കുളത്തില്‍ ഏഴായിരം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യമാണ് ഇവര്‍ കൃഷി ചെയ്തിരിക്കുന്നത്.ഈ കുളത്തിനോട് ചേര്‍ന്ന് രൂപപ്പെടുത്തിയിട്ടുള്ള മെറ്റല്‍ വിരിച്ച ബെഡിലാണ് പച്ചക്കറി കൃഷി ചെയ്തിട്ടുള്ളത്. കുളത്തില്‍ നിന്ന് പമ്പ് ചെയ്താണ് പച്ചക്കറി കൃഷിക്ക് വെള്ളം നല്‍കുന്നത്.മത്സ്യം വളരുന്നതിനിടയില്‍ വെള്ളത്തില്‍ ഉണ്ടാകുന്ന അമോണിയയുടെ അളവ് നിയന്ത്രിക്കാന്‍ ഈ സംവിധാനം സഹായിക്കും. അമോണിയയുടെ അംശം ഉള്ള വെള്ളം ഒരു സംഭരണിയിലേക്ക് പമ്പ് ചെയ്ത് അതില്‍ നിന്ന് ബയോ ഫില്‍റ്റര്‍ വഴിയാണ് മെറ്റല്‍ ഗ്രോ ബെഡിലേക്ക് എത്തിക്കുന്നത്.മെറ്റലില്‍ അടങ്ങിയിട്ടുള്ള എയറോബി ബാക്റ്റീരിയ പ്രവര്‍ത്തിച്ച് വെള്ളത്തിന്റെ അമോണിയയെ ആദ്യം നൈട്രൈറ്റ് ആക്കും. തുടര്‍ന്ന് നൈട്രേറ്റ് ആയി മാറുന്നത് ചെടി വലിച്ചെടുക്കുമെന്ന് ആന്റണി പറഞ്ഞു. ഈ നൈട്രേറ്റ് വളമായി ഉപയോഗിച്ചാണ് പച്ചക്കറി ചെടികള്‍ നന്നായി വളരുന്നത്. കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ ഇരുപത് വാട്‌സ് മാത്രം ശേഷിയുള്ള മോട്ടോര്‍ മാത്രമാണ് ഉപയോഗിക്കുനത്. ആറ് മാസം കൊണ്ട് ശരാശരി അര കിലോഗ്രാം തൂക്കം വരുന്ന തിലോപ്പിയ നല്ല വരുമാനം നേടിത്തരുന്നുണ്ട്. മത്സ്യത്തിന് കൃത്രിമ തീറ്റയും അസോളയും നല്‍കുന്നു. ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ രാമച്ച കൃഷിയും നടത്തിയിട്ടുണ്ട്. ഇത്തരം കൃഷി രീതിയില്‍ പുല്ല് വളരില്ലെന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. അക്വാ പോണിക്‌സ് കൃഷിയിലൂടെ ഒരു വര്‍ഷം കൊണ്ട് തന്നെ മുടക്കിയ മുതല്‍ തിരികെ ലഭിക്കുമെന്നതാണ് ആന്റണിയുടെ അനുഭവം.അസോള വ്യാപകമായി കൃഷി ചെയ്യുകയാണെങ്കില്‍ മത്സ്യത്തിന് മറ്റു കൃത്രിമ തീറ്റകള്‍ കുറവ് മതിയാകും. വീടിന്റെ മുകളില്‍ കുറഞ്ഞ ചെലവിലും ഇത്തരത്തില്‍ മത്സ്യവും പച്ചക്കറിയും സംയോജിപ്പിച്ച് കൃഷി ചെയ്യാനാകും. ആന്റണി വീടിനോട് ചേര്‍ന്ന് നടത്തുന്ന അക്വാ പോണിക്‌സ് രീതി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധി പേരാണ് എത്തുന്നത്. ആന്റണിയുടെ ഭാര്യ മാഗി കൃഷിയില്‍ സഹായത്തിനുണ്ട്. കുറഞ്ഞ സ്ഥലവും ചെലവും പ്രയോജനപ്പെടുത്തി കൂടുതല്‍ മത്സ്യവും വിഷരഹിത പച്ചക്കറിയും കൃഷി ചെയ്ത് മികച്ച ലാഭം നേടാവുന്ന അക്വാ പോണിക്‌സ് രീതിക്ക് പ്രചാരം ഏറുകയാണ്.

  •  Start 
  •  Prev 
  •  1  2  3 
  •  Next 
  •  End 
Page 1 of 3

Other Head Lines

Go to top