തൃപ്രയാര്‍: ആരോഗ്യ സംരക്ഷണത്തിന് വിഷവിമുക്തമായ പച്ചക്കറികളുടെ ഉല്പാദനത്തില് ബമ്പര്‍ വിളവെടുപ്പിനൊരുങ്ങി വലപ്പാട് ഗ്രാമപഞ്ചായത്ത്. സി.പി.എം നല്കിയ നിര്‍ദ്ദേശപ്രകാരം വലപ്പാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിടുന്നത്. വലപ്പാട് പഞ്ചായത്തില്‍ വിവിധയിടങ്ങളിലായി എട്ട് ഏക്കറോളം വിസ്തൃതിയിലാണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. പൈന്നൂര്‍,വലപ്പാട് മീന്‍ചന്ത ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളാണ് കൃഷിയിടങ്ങള്‍. കൃഷിയിറക്കാന്‍ താല്‍പ്പര്യമുള്ള രണ്ടായിരത്തോളം വരുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും പച്ചക്കറി ഗ്രോ ബാഗുകള്‍ നല്‍കിയായിരുന്നു തുടക്കം. ഗ്രാമപഞ്ചായത്തും കര്‍ഷകസംഘവും ഒരുമിച്ച് ഓണത്തിനും വിഷുവിനും പച്ചക്കറികള്‍ വിപണിയിലെത്തിച്ചു. കഴിഞ്ഞ വിഷുവിന് തുടക്കമിട്ട പച്ചക്കറികളുടെ ബമ്പര്‍ വിളവെടുപ്പ് തിങ്കളാഴ്ച വലപ്പാട് മീന്ചന്തക്ക് സമീപം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വ്വഹിക്കും. പടവലം, വെണ്ട, കുറ്റിപയര്‍,ചീര,പച്ചമുളക്,കയ്പ്പ,മത്തന്‍,പൊട്ടുവെള്ളരി തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് വലപ്പാട് ചന്തപ്പടിയില്‍ നടക്കുന്ന വിപണനോദ്ഘാടനം ഗീതാ ഗോപി എം.എല്‍.എ നിര്‍വ്വഹിക്കും. വിളവെടുത്ത പച്ചക്കറി ഒറ്റദിവസം കൊണ്ട് പൂര്‍ണമായും വില്‍പ്പന നടത്തും. അടുത്ത ഓണവിപണിയും ലക്ഷ്യമിട്ട് ജൈവ പച്ചക്കറി കൃഷി ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.