വിശ്വാസികള്‍ റംസാനിലെ അവസാന പത്തിലേക്ക്

കൊടുങ്ങല്ലൂര്‍: നരക മോചനത്തിനായുള്ള പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ റംസാനിലെ അവസാന പത്തിലേക്ക്.  നോമ്പ് 21 ആയ വെള്ളിയാഴ്ച മുതലാണ് അവസാനത്തെ പത്ത് ആരംഭിക്കുന്നത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെന്ന സവിശേഷതയും ഇരുപത്തി ഒന്നാം നോമ്പിനുണ്ട്. റംസാനിലെ മറ്റ് ദിനങ്ങളേക്കാള്‍ അവസാനത്തെ പത്തിന് ശ്രേഷ്ഠത കൂടുതലാണ്. അവസാനത്തെ പത്തിലാണ് അനുഗ്രഹ വര്‍ഷവുമായി മാലാഖമാര്‍ ഭൂമിയിലേക്കിറങ്ങുകയെന്നാണ് വിശ്വാസം. അവസാനത്തെ പത്തിലെ ഒറ്റക്ക ദിവസങ്ങളിലൊന്നിലെ രാവിലാണ് ലൈലത്തുല്‍ ഖദിര്‍ വന്നിറങ്ങുന്നത്. പരിശുദ്ധമായ ഇരുപത്തിയേഴാം രാവും അവസാനത്തെ പത്തിലാണ്. വ്രതവും പ്രാര്‍ത്ഥനയുമായി നോമ്പിനെ അനുഗമിക്കുന്ന വിശ്വാസിക്ക് അവസാന പത്ത് പുണ്യത്തിന്റെ രാവുകളാണ് സമ്മാനിക്കുക.

Rate this item
(0 votes)

Other Head Lines

Go to top