ശബരിമല അയ്യപ്പസേവാ സമാജം തൃശിവ പേരൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശക്തന് നഗര്‍ അയ്യപ്പന് വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര രക്ഷാ സമ്മേളനം സംഘടിപ്പിച്ചു.ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാകാര്യദര്‍ശി വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ബലരാമന് അധ്യക്ഷത വഹിച്ചു. എ.പി.ഭരത്കുമാര്‍,രവികുമാര്‍ മുടപ്പിലാവ്, ഷണ്‍മുഖാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.