Print this page

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു

കൊടകര : കൊടകര  പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍  തൃക്കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു. കാഴ്ച ശീവേലിയില്‍  അഞ്ച് ആനകള്‍ അണിനിരന്നു. പല്ലാട്ട് ബ്രഹ്മദത്തന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് കലാമണ്ഡലം വിനയനും നേതൃത്വം നല്‍കി.   ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Rate this item
(0 votes)