Print this page

ആതിരോത്സവത്തിന് തുടക്കമായി

ധനുമാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് തൃശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ആതിരോത്സവത്തിന് തുടക്കമായി.ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ ആതിര മണ്ഡപത്തില്‍ മേയര്‍ അജിത വിജയന്‍ ആതിരോത്സവം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗം എം.കെ.ശിവരാജന്‍, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, ക്ഷേത്രം മാനേജര്‍ എ.പി.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മേയര്‍ അജിത വിജയന്റെ നേതൃത്വത്തിലുള്ള, കണിമംഗലം ശ്രീകൃഷ്ണ തിരുവാതിര സംഘത്തിന്റെ കൈക്കൊട്ടികളി അരങ്ങേറി. ആദ്യദിനത്തില്‍ ഏഴ് സംഘങ്ങളുടെ തിരുവാതിരക്കളിയാണ് നടന്നത്. ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന ആതിരോത്സവത്തില്‍ ഇത്തവണ നൂറ്റിപ്പത്തോളം സംഘങ്ങള്‍ തിരുവാതിരക്കളി അവതരിപ്പിക്കും. ഈ മാസം 10നാണ് തിരുവാതിര. 

Rate this item
(0 votes)