Print this page

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി

എരുമപ്പെട്ടി: നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ഓട്ടന്‍തുള്ളല്‍, മേജര്‍സെറ്റ് കഥകളി എന്നിവ നടന്നു. കഥകളി പുറപ്പാടിന് ഹരിശങ്കര്‍, ശ്രീറാം, നിവേദ്യസ്മൃതികൃഷ്ണ എന്നിവരും, അവതരണത്തിന് കലാനിലയം ഗോപിയും നേതൃത്വം നല്‍കി. നെല്ലുവായ് പ്രദീപ് നമ്പീശനാണ് ഓട്ടന്‍തുളളല്‍ അവതരിപ്പിച്ചത്. സന്ധ്യയ്ക്ക് സംഗീതാര്‍ച്ചന, രാത്രി സോപാന സംഗീതം എന്നിവ നടന്നു. ജ്യോതി ദാസ് ഗുരുവായൂര്‍, ശരത് നെല്ലുവായ്, ശബരി നെല്ലുവായ് എന്നിവര്‍ സോപാന സംഗീതത്തിന് നേതൃത്വം നല്‍കി.

Rate this item
(0 votes)