Print this page

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന് വന്നിരുന്ന മഹാരുദ്രയജ്ഞം സമാപിച്ചു

ഗുരുവായൂര്‍ : മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ 11 ദിവസങ്ങളിലായി നടന്ന് വന്നിരുന്ന മഹാരുദ്രയജ്ഞം സമാപിച്ചു.ശൈവമന്ത്രമുഖരിതത്താല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വസോര്‍ധാരയോടെയായിരുന്നു സമാപനം. യജ്ഞപുണ്യംനുകരാന്‍ ആയിരങ്ങളാണ് തിരുസന്നിധിയിലേക്കെത്തിയത്. 11 ദിവസങ്ങളിലായി 121 കലശ്ശക്കുടങ്ങളാണ് മഹാദേവന് അഭിഷേകം ചെയ്തത്. 11-ാം ദിവസം ഹോമകുണ്ഡത്തിലേക്ക് പശുവിന്‍ നെയ്യ് ധാരമുറിയാതെ ഹോമിക്കുന്ന ചടങ്ങായ വസോര്‍ധാര നടത്തി. വസോര്‍ധാരക്കും അഭിഷേകത്തിനും തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. യജ്ഞത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ 3000ത്തോളം ഭക്തര്‍ പങ്കെടുത്തു.

 

Rate this item
(0 votes)