Print this page

മത്സ്യത്തൊഴിലാളി സംഗമംനടന്നു

ചാവക്കാട്: കാട് ആദിവാസികള്‍ക്ക് എന്നതുപോലെ കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ - എ.ഐ.ടി.യു.സി. ചാവക്കാട് കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി. സംവിധാനം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍ അധ്യക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന്‍, ഇ.ടി.ടൈസന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി പ്രതിജ്ഞ, നാടന്‍ പാട്ട് അവതരണം എന്നിവയുമുണ്ടായി. മീനകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടല്‍ തീറെഴുതി കൊടുത്ത് സമുദ്ര സമ്പത്തിനെ ചൂഷണം ചെയ്യുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Rate this item
(0 votes)