ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എരുമപ്പെട്ടി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡി.വൈ.എഫ്.ഐ. വെള്ളാറ്റഞ്ഞൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സഞ്ജയ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ മുഖ്യാതിഥിയായി. വെള്ളാറ്റഞ്ഞൂര്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.വി.വിശ്വംഭരന്‍ , ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി അംഗം ശ്രീജ ഗിരീഷ്‌കുമാര്‍, യൂണിറ്റ് സെക്രട്ടറി വിഷ്ണു ഇ.തിലകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top