രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

എരുമപ്പെട്ടി: ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് നാലാം വാര്‍ഡ് കമ്മറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് വി.എസ്. മുരളീധരന്‍ അധ്യക്ഷനായി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ്‌കുമാര്‍ ആമുഖ പ്രഭാഷണവും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ്‌കുമാര്‍ മുഖ്യ പ്രഭാഷണവും നടത്തി. കെ.എസ്.രാജേഷ്, സുരേഷ് നാലുപുരയ്ക്കല്‍, സുന്ദരന്‍ ചിറ്റണ്ട തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നു ബി.ജെ.പി.യില്‍ ചേര്‍ന്ന പത്ത് പ്രവര്‍ത്തകര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

Rate this item
(0 votes)

Other Head Lines

Go to top