എന്‍.എസ്.എസ് കരയോഗത്തിന്റെ 41-ാം വാര്‍ഷിക പൊതുയോഗം നടന്നു

എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ 41-ാം വാര്‍ഷിക പൊതുയോഗം നടന്നു. എന്‍.എസ്.എസ് തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.പി. ഋഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ജി.എസ്.നായര്‍ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധിസഭാ അംഗം കെ.പി രാമകൃഷ്ണന്‍, യൂണിയന്‍ ഭരണ സമിതി അംഗം പി.രാജന്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തില്‍ ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കെ.വിഘ്‌നേശിനേയും അനുമോദിച്ചു.

Rate this item
(0 votes)

Other Head Lines

Go to top