കേരളവര്‍മ്മ വായനശാല സംഘടിപ്പിച്ച അക്ഷര പ്രണാമം ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി: സമൂഹത്തിന് അറിവ് പകര്‍ന്നുവെന്ന് മാത്രമല്ല കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്ക് ഗ്രന്ഥശാലകള്‍ വഹിച്ചിട്ടുണ്ടെന്ന് പി.കെ.ബിജു എം.പി. പറഞ്ഞു. വായനാദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാല സംഘടിപ്പിച്ച അക്ഷര പ്രണാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡന്റ് വി.മുരളി അധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരി സുമംഗല, സാഹിത്യകാരന്മാരായ ശങ്കരനാരായണന്‍, വിജയന്‍ കുമ്പളങ്ങാട്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീരാഗ് എന്നിവരെ ആദരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top