Print this page

വടക്കാഞ്ചേരി പുഴയിലെ സംരക്ഷണഭിത്തി ബലപ്പെടുത്തലും പൂര്‍ത്തിയായി

എരുമപ്പെട്ടി : വടക്കാഞ്ചേരി പുഴയിലെ എരുമപ്പെട്ടി നരിക്കുണ്ട് തടയണയുടെ ഉയരം കൂട്ടലും, കട്ട് വോള്‍ നിര്‍മ്മാണവും, സംരക്ഷണഭിത്തി ബലപ്പെടുത്തലും പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തടയണ നവീകരിച്ചത്. നിലവിലുണ്ടായിരുന്ന തടയണയുടെ ഉയരക്കുറവ് കാരണം മതിയായ വെള്ളം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തടയണയുടെ അടിയിലൂടെയുള്ള നീരൊഴുക്ക് തടയുന്നതിന് ഇരു ഭാഗത്തും ചെറിയ ചുമരുകളും തടയണയുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തലും പൂര്‍ത്തിയാക്കി. നവീകരിച്ച തടയണയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിക്കും. സ്ഥിരം സമിതി അധ്യക്ഷരായ എന്‍.കെ.കബീര്‍, പി.എം ഷൈല, പ്രീതി സതീഷ്, അംഗങ്ങളായ അനിതാ വിന്‍സന്റ്, സി.എ.ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് തടയണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Rate this item
(0 votes)