Print this page

ചാവക്കാട് മേഖലയില്‍ നോമ്പ്തുറ വിപണി ഇത്തവണയും സജീവം

ചാവക്കാട് : നോമ്പ് തുറക്ക് രുചിയേറും മലബാര്‍ വിഭവങ്ങളുമായി ചാവക്കാട്  മേഖലയില്‍ നോമ്പ്തുറ വിപണി ഇത്തവണയും സജീവം മേഖലയിലെ വിവിധയിടങ്ങളില്‍ ടെന്റുകള്‍ കെട്ടിയും ബേക്കറി ഷോപ്പുകളിലുമാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. ചട്ടിപ്പത്തിരി ,എലാഞ്ചി ,ചിക്കന്‍ പക്കുവട ,വെജിറ്റബിള്‍ കിളിക്കൂട് ,ഉന്നക്കായ , ഇറച്ചി പത്തിരി ,കോഴിയട തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് നോമ്പ് തുറക്കായി ഒരുക്കുന്നത്.  വൈകീട്ട് 6 വരെയാണ് കച്ചവടം. മലബാര്‍ വിഭവങ്ങളുടെ കച്ചവടം ആരംഭിച്ചതോടെ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Rate this item
(0 votes)