Print this page

എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ബ്രഹ്മകുളം നാടക ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്‍റി സ്‌കൂള്‍, ബ്രഹ്മകുളം സെന്റ് തെരാസാസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ നൂറോളം വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. അപ്പുമാസ്റ്റര്‍ സ്‌കൂളില്‍ നടന്ന ആദരണ സമ്മേളനം  മുന്‍ പി.ടി.എ പ്രസിഡന്റ് ആര്‍. എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.ബി.ഹീരലാല്‍ അധ്യക്ഷത വഹിച്ചു.  നൂറ് ശതമാനം വിജയം കൈവരിച്ച അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് പ്രത്യേക ഉപഹാരവും നല്‍കി. 

Rate this item
(0 votes)