Print this page

അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണ സംഘം മാതൃകയായി

അന്തിക്കാട് : പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് 8 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി അന്തിക്കാട്  ചെത്ത് തൊഴിലാളി സഹകരണ സംഘം മാതൃകയായി. അന്തിക്കാട് പാടൂര് വീട്ടില്‍ രൂപനയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ജോയന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ് കുമാര്‍ താക്കോല്‍ നല്‍കി ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവല്‍സന്‍ അധ്യക്ഷനായി. സംഘം പ്രസിഡന്റ് കെ.എം ജയദേവന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഡിറ്റ് ടി.കെ രവീന്ദ്രന്‍, പ്രക്ഷീദ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എന്‍.എസ് ഹരിദാസ്, സെക്രട്ടറി കെ.വി വിനോദന്‍ എന്നിവര്‍ സംസാരിച്ചു. പുത്തന്‍പീടിക പാലൊളി വീട്ടില്‍ തിലോത്തമ, അന്തിക്കാട്ട് പൊറ്റെക്കാട്ട് വീട്ടില്‍ ധര്‍മ്മരാജ്, അന്തിക്കാട് കല്ലിട വഴി ചക്കാണ്ടത്ത് ഗോപി എന്നിവരുള്‍പെടെയുള്ളവര്‍ക്കാണ്  വീടുകളിലെത്തി  താക്കോല്‍ കൈമാറി രണ്ടാംഘട്ട നടപടി പൂര്‍ത്തിയാക്കിയത്. ഓരോ വീടിനും 5 ലക്ഷം വീതമാണ് സംഘം നിര്‍മ്മാണത്തിനായി നല്‍കിയത്. 

Rate this item
(0 votes)