Print this page

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി

തൃപ്രയാര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി, ജീവിതനേട്ടമാക്കി ലോട്ടറി വില്‍പ്പനക്കാരന്‍. നാട്ടിക വെള്ളാഞ്ചേരി ക്ഷേത്രത്തിന് സമീപം ഞായക്കാട്ട് വീട്ടില്‍ പുഷ്പാംഗദന്റെ മകന്‍ ബാബുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. കെ.എന്‍ 266 കാരുണ്യ പ്ലസ് ടിക്കറ്റ്, ബാബുവിന് സമ്മാനിച്ചത് എണ്‍പതുലക്ഷം രൂപയുടെ ഭാഗ്യം. സ്വര്‍ണപ്പണി കുറഞ്ഞതോടെ രണ്ടുവര്‍ഷം മുന്‍പാണ് ബാബു ലോട്ടറി വില്‍പ്പന തുടങ്ങിയത്. തൃപ്രയാര്‍ ബീച്ച് റോഡില്‍ ശ്രീരാമ അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുകയാണ് ബാബുവും കുടുംബവും. നൂറ്റമ്പത് ടിക്കറ്റുകളാണ് ബാബു പതിവായി വില്‍ക്കാറുള്ളത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തിരക്കില്‍ ഇരുപത് ടിക്കറ്റുകള്‍ ബാക്കിയായത് അല്‍പം നിരാശക്കിടയാക്കി. എന്നാല്‍ വൈകീട്ട് ഫലം പുറത്തുവന്നതോടെ ബാക്കിവന്ന ടിക്കറ്റുകളില്‍ പി.ബി. സീരീസിലുള്ള 300702 നമ്പര്‍ ടിക്കറ്റാണ് ബാബുവിന് ഭാഗ്യം സമ്മാനിച്ചത്. 

Rate this item
(0 votes)