Print this page

മാര്‍ച്ചും ധര്‍ണയും നടത്തി

പുതുക്കാട് : ചിമ്മിനി ഡാം സന്ദര്‍ശനത്തിന്റെ മറവില്‍ വനംവകുപ്പ് അമിതമായി പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് എച്ച്ആര്‍പിഎം പ്രവര്‍ത്തകര്‍ എച്ചിപ്പാറയില്‍ വനംവകുപ്പ് ചെക്ക്പോസ്റ്റിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി വിനോദസഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഡാമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ചിമ്മിനി ടൂറിസം വിപുലീകരിക്കണമെന്നും എച്ച്ആര്‍പിഎം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍ വടക്കുംപറമ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജിന്‍ഷാദ് കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍സന്‍ പുല്ലുത്തി, സുധീഷ് പാലപ്പിള്ളി, ശ്രീനിവാസന്‍ മലയാള വേദി എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)