Print this page

വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം: കുന്നംകുളം ആനായക്കലില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനായക്കല്‍ അംഗനവാടിക്ക് സമീപം കാര്‍ത്തുള്ളി വീട്ടില്‍ 80 വയസുള്ള ലീലയാണ് മരിച്ചത്. അയല്‍ വാസികളാണ് ഇവര്‍ അടുക്കളയക്ക് സമീപം വീണുകിടക്കുന്നത് കണ്ടത്. ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചുവെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് മരണം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അവിവാഹിതയായ ലീല ഒറ്റയക്കാണ് വീട്ടില്‍ താമസം. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Rate this item
(0 votes)