Print this page

എളവൂര്‍ കവലയില്‍ ബസിനടിയില്‍പ്പെട്ട് മധ്യവയസ്‌ക മരിച്ചു

ചാലക്കുടി: അങ്കമാലി എളവൂര്‍ കവലയില്‍ ബസിനടിയില്‍പ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശിനിയായ മധ്യവയസ്‌ക മരിച്ചു.കൂമുള്ളി അഞ്ചകളവന്റെ മകള്‍ 55 വയസുള്ള ലീലയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. എളവൂര്‍ കവലയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. ഇവര്‍ റോഡരികിലെ കാനയില്‍ കാല്‍ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ദേഹത്തു കൂടി ചക്രം കയറിയിറങ്ങിയ ലീല സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. അവിവാഹിതയാണ് ലീല.

Rate this item
(0 votes)