Print this page

മെറിറ്റ് അവാര്‍ഡ് 2019 സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍: സംസ്‌ക്കാര സാഹിതി എടവിലങ്ങ് മണ്ഡലം കമ്മറ്റി മെറിറ്റ് അവാര്‍ഡ് 2019 സംഘടിപ്പിച്ചു. കാരയില്‍ നടന്ന ചടങ്ങ് ഡി സി സി സെക്രട്ടറി സി.എസ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.ജി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കാര ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, എടവിലങ്ങ് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.

Rate this item
(0 votes)