Print this page

പബ്ലിക്ക് ഹെല്‍ത്ത് ഫോറം നാടകം അവതരിപ്പിക്കും

ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് രക്തദാത ദിനം പ്രമേയമാക്കി കോളങ്ങാട്ടുകര സെന്റ് മേരീസ് ചര്‍ച്ച് പബ്ലിക്ക് ഹെല്‍ത്ത് ഫോറം നാടകം അവതരിപ്പിക്കും. തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുന്നത്. 20 മിനിറ്റാണ് നാടകത്തിന്റെ ദൈര്‍ഘ്യം. കല്യാണ്‍സില്‍ക്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്.പട്ടാഭിരാമന്‍ മുഖ്യാതിഥിയായിരിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാര്‍ഗരറ്റ് മേരി അധ്യക്ഷത വഹിക്കും.

Rate this item
(0 votes)