Print this page

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറപ്പൂക്കര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു

പുതുക്കാട് : പ്രളയത്തില്‍ തകര്‍ന്ന ബണ്ട് പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറപ്പൂക്കര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. പറപ്പൂക്കര പള്ളത്താണ് ബണ്ട് പൊട്ടി കുറുമാലിപുഴ ഗതിമാറിയൊഴുകിയത്. ഇതുമൂലം പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. കാലവര്‍ഷം ആരംഭിച്ചിട്ടും പൊട്ടിയ ബണ്ട് പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. മഴ ശക്തമായാല്‍ ബണ്ട് കൂടുതല്‍ തകരാന്‍ സാധ്യതയുണ്ടെന്നും  എത്രയും വേഗം ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് കെ.എല്‍.ജെയ്‌സന്‍, പ്രശാന്ത് നെടിയംപറമ്പത്ത് സി.പി.സോജി, കെ.യു.നിത്യാനന്ദന്‍, രാജേഷ് വെമ്പനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Rate this item
(0 votes)