ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി ശുദ്ധജല വിതരണ പൈപ്പിടുന്നതിന് വേണ്ടി പൊളിച്ച റോഡുകളുടെ അറ്റകുറ്റപണികള്‍ ആരംഭിച്ചു ആദ്യഘട്ടത്തില്‍ മണ്ണ് മാറ്റി ക്വാറി വേസ്റ്റ്, വെറ്റ്മിക്സ് എന്നിവ നിറച്ച് നിരപ്പാക്കി സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികളാണ് നടത്തുന്നത്. ഏഴരക്കോടി രൂപ ചിലവഴിച്ച് 100 കിലോമീറ്ററോളം റോഡാണ് അറ്റകുറ്റ പണികള്‍ ചെയ്യുന്നത്. മഴ കുറയുന്നതോടെ ആഗസ്റ്റ് മാസത്തില്‍ ടാറിങ്ങ് പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ ചെയര്പേഴ്സന് വി.എസ്.രേവതി അറിയിച്ചു. പണികള്‍ നടക്കുന്ന റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ചെയര്പേഴ്സന് അഭ്യര്‍ത്ഥിച്ചു.