Print this page

ചായ്പന്‍കുഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

കൊടകര : വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റേയും  ചായ്പന്‍ കുഴി സ്‌കൂള്ിലെ എസ്.പി.സി.യൂണിറ്റിന്റേയും നേതൃത്വത്തില്‍  ചായ്പന്‍കുഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ലൈബ്രറിയിലേക്ക്  പുസ്തകങ്ങള്‍ കൈമാറി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരിയില്‍ നിന്ന്  വെള്ളിക്കുളങ്ങര  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി.ലൈജുമോന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എസ്.ഐ- എസ്.എസ്.ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ ലൈജു പൗലോസ്, ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Rate this item
(0 votes)