Print this page

പൊതുമരാമത്ത് നടത്തുന്ന അറ്റകുറ്റപണി യാത്രക്കാരെ വലയ്ക്കുന്നു

എരുമപ്പെട്ടി: വടക്കാഞ്ചേരി-കുന്നംകുളം റോഡിലെ കുഴികളടക്കാന്‍ പൊതുമരാമത്ത് നടത്തുന്ന അറ്റകുറ്റപണി യാത്രക്കാരെ വലയ്ക്കുന്നു.റോഡിലെ കുഴികളടക്കാന്‍ വലിയ കരിങ്കല്ലുകള്‍ നിറഞ്ഞ ക്വാറി വേസ്റ്റ് ഉപയോഗിക്കുന്നതാണ് വാഹനയാത്രക്കാരേയും കാല്‍നടയാത്രക്കാരേയും ദുരിതത്തിലാക്കുന്നത്. മഴയ്ക്ക് ശേഷം ക്വാറിവേയ്സ്റ്റ് ഒലിച്ച് പോകുകയും കരിങ്കല്ലുകള്‍ അവശേഷിക്കുകയും ചെയ്തു. കരിങ്കല്ലുകള്‍ വാഹനങ്ങളില്‍ തട്ടി റോഡിലാകെ ചിതറി കിടക്കുന്ന അവസ്ഥയാണുള്ളത്.വാഹനങ്ങളില്‍ തട്ടി കരിങ്കല്‍ കഷ്ണങ്ങള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്.

Rate this item
(0 votes)