പാവറട്ടി: ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തത്തിന് പെരുവല്ലര് മുദ്ര സാംസ്കാരിക വേദിയുടെ ആദരവ്. കുമരനെല്ലൂരിലെ അക്കിത്തത്തിന്റെ വസതിയില്‍ കവി രാധാകൃഷ്ണന് കാക്കശ്ശേരി അക്കിത്തത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുദ്ര സാംസ്കാരിക വേദി സെക്രട്ടറി സുബ്രഹ്മണ്യന് ഇരിപ്പശ്ശേരി, ചുമര്‍ചിത്ര കലാകാരന് എം.നളിന്‍ ബാബു,സുധാകരന് പാവറട്ടി, ട്രഷറര്‍ എന്‍.ജെ.ജെയിംസ്, റെജി വിളക്കാട്ടുപാടം തുടങ്ങിയവര്‍ സംസാരിച്ചു.