Print this page

കടലില്‍ ആവേശ തിരയിളക്കാന്‍ വഞ്ചി തുഴയല്‍ മത്സരം

തൃപ്രയാര്‍: കരയില്‍ കളരി അഭ്യാസം തീര്‍ത്ത ആവേശ കാഴ്ചക്ക് പിന്നാലെ കടലില്‍ ആവേശ തിരയിളക്കാന്‍ വഞ്ചി തുഴയല്‍ മത്സരം. നാട്ടിക ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാംദിവസമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് വഞ്ചി തുഴയല്‍ മത്സരം നടക്കുക. സാഹിത്യകാരന്‍ ടി.പത്മനാഭന്‍ ഫെസ്റ്റിവല്‍ സന്ദേശം നല്‍കും. ചടങ്ങില്‍ സംബന്ധിക്കുന്നവരില്‍ നിന്ന് സൗജന്യ ഹെലികോപ്റ്റര്‍ യാത്രക്കുള്ള അമ്പത് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. സീരിയല്‍ താരം ബീന ആന്റണി നറുക്കെടുപ്പ് നിര്‍വ്വഹിക്കും. നാളെ വൈകീട്ട് രണ്ടരക്ക് നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര ആരംഭിക്കുക

Rate this item
(0 votes)