Print this page

മങ്ങാട് ആര്‍.സി.സി. എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച 'കാളത്തേക്ക് 2020' ശ്രദ്ധേയമായി

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് ആര്‍.സി.സി. എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച 'കാളത്തേക്ക് 2020' ശ്രദ്ധേയമായി.സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുരാവസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. കൃഷിക്കുപയോഗിച്ചിരുന്ന പഴയകാല ഉപകരണങ്ങള്‍, പഴയ പാത്രങ്ങള്‍, നാണയങ്ങള്‍, പൂജാ ഉപകരണങ്ങള്‍, വലകള്‍, തൂക്കം നോക്കാനുള്ള വിവിധ അളവിലുള്ള കല്ലുകള്‍, മരത്തിന്റെ ശില്പങ്ങള്‍ എന്നിവ വേറിട്ട കാഴ്ചയായി. പി.വി. ജേക്കബാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം ഒരുക്കുന്നതിനായി പുരാവസ്തുക്കള്‍ ശേഖരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഫാദര്‍ ജെയ്‌സണ്‍ തെക്കുംപുറം ലോഗോ പ്രകാശനം നടത്തി. പി.ടി.എ.പ്രസിഡന്റ് ഒ.എം.അജിതന്‍ അധ്യക്ഷനായിരുന്നു.

Rate this item
(0 votes)