Print this page

സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി അനധികൃത നിര്‍മ്മാണം നടത്തുന്നതായി പരാതി

പാവറട്ടി: എളവള്ളി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പൂവത്തൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി അനധികൃത നിര്‍മ്മാണം നടത്തുന്നതായി പരാതി. പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റിന്റെ തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിലെ വാടകക്കാരനാണ് പഞ്ചായത്തിന്റെ സ്ഥലം കയ്യേറി അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. പ്രാദേശിക രാഷ്ട്രിയ നേതാക്കളുടെ ഒത്താശയോടെയാണ് അനധികൃത നിര്‍മാണം നടന്നിട്ടുള്ളത് എന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലം കയ്യേറി നിര്‍മ്മിച്ച മുറി ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് എളവള്ളി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. അനധികൃത നിര്‍മ്മാണം എന്തുവിലകൊടുത്തും തടയുമെന്ന് എളവള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി അറിയിച്ചു.

Rate this item
(0 votes)