Print this page

ജോലി ഭാരം കുറയ്ക്കാന്‍ നടപടിയുണ്ടാക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍

എരുമപ്പെട്ടി: സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകരുടെ ജോലി ഭാരം കുറയ്ക്കാന്‍ നടപടിയുണ്ടാക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഉറപ്പുനല്‍കി. അധ്യാപക സംഘടനയായ കെ.പിഎസ്ടിഎ സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ നടപ്പാക്കിയ പരിഷ്‌കരണമാണ് പ്രധാന അധ്യാപകരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. പ്രധാന അധ്യാപകരുടെ ജോലിഭാരവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്. ഡി ജി ഇ- കെ.ജീവന്‍ബാബു , കെ.പി.എസ്.ടി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. ധനകാര്യ മന്ത്രി യുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രധാന അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കാന്‍ നടപടി ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായും കെപിഎസ്ടിഎ ഭാരവാഹികള്‍ അറിയിച്ചു.

Rate this item
(0 votes)