Print this page

യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവിന്റെ പരാതി

ഇരിങ്ങാലക്കുട: കരാഞ്ചിറ മുനയം ബണ്ടിന് സമീപം എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവിന്റെ പരാതി. തൃപ്രയാര്‍ സ്വദേശി കാറളത്ത് വീട്ടില്‍ ആനന്ദനാണ് തന്റെ മകന്‍ അക്ഷയിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗീസിന് പരാതി നല്‍കിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ അക്ഷയ് പുഴയില്‍ വീണ് മരിച്ചത്.അക്ഷയിനെ സമീപവാസിയായ യുവാവ് പുഴയില്‍ തള്ളിയിട്ടതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.അതേസമയം എക്‌സൈസ് ഉദ്യോഗസ്ഥരുടെയും,ദൃശ്യം പകര്‍ത്തിയ യുവാവിന്റെയും മൊഴി എടുത്തതായാണ് അന്തിക്കാട് പൊലീസ് പറയുന്നത്.

Rate this item
(0 votes)