Print this page

ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ സ്മാരക വായനശാല കെട്ടിട പുനര്‍ നിര്‍മ്മാണം

വടക്കാഞ്ചേരി: പുതിയ തലമുറ വായനശാലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്നും അവരെ വായനശാലകളില്‍ എത്തിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കേണ്ട ഘട്ടത്തിലാണ് നാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു.എങ്കക്കാട് ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ സ്മാരക വായനശാല കെട്ടിട പുനര്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ രാജ്യസഭാംഗം സി.പി നാരായണന്‍ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ എം.ആര്‍ സോമനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി,.വാര്‍ഡ് കൗണ്‍സിലര്‍ വി.പി മധു എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)