Print this page

ഗുരുവായൂര്‍ റെയില്‍വേ ഗേറ്റ് തകരാറിലായി

ഗുരുവായൂര്‍ : ഗുരുവായൂര്‍ റെയില്‍വേ ഗേറ്റ് തകരാറിലായി. അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് നഗരത്തില്‍ 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. രാവിലെ 9.5ന് പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുന്ന സമയത്ത് അമിത വേഗത്തില്‍ എത്തിയ ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്നാണ് ഗേറ്റ് തകരാറിലായത്. ട്രെയിന്‍ കടന്നുപോയിട്ടും ഗേറ്റ് തുറക്കാനാകാതെ വന്നതോടെ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തുടര്‍ന്ന് വിദഗ്ധരെത്തി 9.50ന് തകരാര്‍ പരിഹരിച്ച് ഗേറ്റ് തുറന്നു. ഗുരുവായൂരില്‍ റെയില്‍വേ ഗേറ്റ് തകരാറിലാകുന്നത് പതിവായിരിക്കുകയാണ്

 

Rate this item
(0 votes)