Thrissur Round Up (342)

ജില്ലയില്‍ ഈ മാസം 27, 28, 29 തിയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രാദേശികമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞം സംബന്ധിച്ച് ആസൂത്രണം നടത്തണം. ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് പൊതുജന പങ്കാളിത്തം ഉറപ്പാക്കി വേണം യജ്ഞം സംഘടിപ്പിക്കേണ്ടത്. മേഖലയിലെ വായനശാലകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയെ സംയോജിപ്പിച്ചു വേണം ശുചീകരണ പ്രക്രിയ നടത്താന്‍. ടെറസുകളിലും മറ്റും മഴവെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കണം. ഫോഗിംഗ്, മെഡിക്കല്‍ ക്യാമ്പ്, പ്രത്യേക ക്ലിനിക്ക് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ പി.എച്ച്.സികളിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. മഴക്കുഴികള്‍, കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാകാതെ നോക്കണം. കാറ്ററിംഗ് സ്ഥാപനങ്ങള്‍…
സ്വാശ്രയ വിഷയം ചൂണ്ടിക്കാട്ടി എ.ഐ.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഡി.ഇ.ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് സര്‍ക്കാരിന് സമര്‍പ്പിച്ച. അവകാശപത്രിക അംഗീകരിക്കുക, സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുക, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സ്വാശ്രയ വിഷയത്തില്‍ മുമ്പും സി.പി.ഐ.യുടെ യുവജന സംഘടന കൂടിയായ എ.ഐ.വൈ.എഫും രംഗത്തെത്തിയിരുന്നു. ഏതു മുന്നണി ഭരിച്ചാലും വിദ്യാഭ്യാസ മേഖലയെ വ്യവസായവല്‍ക്കരിക്കുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കില്ലെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ സൂചിപ്പിച്ചു. സ്വരാജ് റൗണ്ട് ചുറ്റിയെത്തിയ പ്രകടനം ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് തടഞ്ഞു. എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറി കെ.പി.സന്ദീപ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സുബിന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ടി.പ്രദീപ്കുമാര്‍, വി.കെ.വിനീഷ്, ശ്യാല്‍ പുതുക്കാട്, നവ്യ തമ്പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പെണ്‍കുട്ടികളടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് പ്രതികൂല കാലാവസ്ഥയിലും മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധമായി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനാല്‍ പാലസ് റോഡു വഴിയുള്ള ഗതാഗതത്തിന് അല്‍പനേരം ഭാഗികമായി തടസം നേരിട്ടു.
പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി തൃശൂരില്‍ സിറ്റിംഗ് നടത്തി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. സമിതി അംഗങ്ങളും എം.എല്‍.എമാരുമായ കെ.ഡി.പ്രസേനന്‍, കെ.അന്‍സലാല്‍, എ.ഡി.എം. -സി.കെ.അനന്തകൃഷ്ണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ -സി.ഐ.ടി.യു.വിന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പടിഞ്ഞാറേ കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കളക്‌ട്രേറ്റിനു മുന്നില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഷാജന്‍, നേതാക്കളായ കെ.കെ.രാമചന്ദ്രന്‍, സി.കെ.ചന്ദ്രന്‍, കെ.കെ.മുരളീധരന്‍, കെ.ആര്‍.രവി, ടി.സുധാകരന്‍, പി.എ.ലെജുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചുമട്ടു തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, ചുമട്ടു തൊഴിലാളികളുടെ നിയമവും ചട്ടവും പരിഷ്‌കരിക്കുക, കഹാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭേദഗതി വരുത്തി നടപ്പിലാക്കുക, ക്വാറി, മണല്‍, ചെങ്കല്ല്, കൂപ്പ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
പുണ്യ റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് ജുമാ നമസ്‌കാരത്തിന് പള്ളികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പുണ്യ ദിനരാത്രങ്ങളാണ് റംസാന്‍ മാസം വിശ്വാസി സമൂഹം ഏറ്റുവാങ്ങിയത്. സഹനത്തിന്റെ നാളുകളോടെയാണ് വിശ്വാസി സമൂഹം കടന്നു പോയത്. പകല്‍ മുഴുവന്‍ അന്ന -പാനീയങ്ങള്‍ വെടിഞ്ഞ് ശരീരവും മനസും ശുദ്ധമാക്കി എല്ലാം അള്ളാഹുവിന് സമര്‍പ്പിച്ച് വിശ്വാസികള്‍ റംസാനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. പരിശുദ്ധ ഖുറാന്‍ പാരായണത്തിനാണ് വിശ്വാസികള്‍ റംസാന്‍ മാസത്തില്‍ സമയം ചെലവഴിക്കുന്നത്. മുസ്ലീം വിശ്വാസി സമൂഹം ഇനി ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, ഭാമാ ശേഷാദ്രി എന്നിവരുള്‍പ്പെട്ട രണ്ടാമത്തെ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്റെ ഹര്‍ജി കേള്‍ക്കാതെ ഒഴിവാക്കിയത്. നിസാമിന്റെ പരോളിനായി ബന്ധുക്കളും സുഹൃത്തുക്കളും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തിയത് വിവാദമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ വെച്ച് ആഡംബര വാഹനമിടിച്ചും മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാം, ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
ജില്ലയിലെ 8 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൃശൂര്‍ ലേബര്‍ ഓഫീസര്‍ ടി.ആര്‍.രജീഷിന്റെ സാന്നിധ്യത്തില്‍ 8 ആശുപത്രികളിലേയും മാനേജ്‌മെന്റുകള്‍ കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കരാര്‍ ഒപ്പിടാത്ത മറ്റ് 7 സ്വകാര്യ ആശുപത്രികളില്‍ സമരം തുടരുമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മന്ത്രിമാരായ എ.സി മൊയ്തിന്‍, വി.എസ് സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ അന്‍പത് ശതമാനം വേതനം ഇടക്കാലാശ്വാസമായി നല്‍കാന്‍ ധാരണയായിരുന്നു. ഒരു മാസത്തിനു ശേഷം മിനിമം വേതനം നല്‍കുന്നതിന് തീരുമാനമെടുക്കും. ജൂബിലിമിഷന്‍, അമല മെഡിക്കല്‍ കോളേജ്, അശ്വനി, വെസ്റ്റ് ഫോര്‍ട്ട്, വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്, മദര്‍, എലൈറ്റ്, സണ്‍ മെഡികെയര്‍, എന്നീ ആശുപത്രികളിലെ മാനേജ്‌മെന്റുകളാണ് കരാര്‍ ഒപ്പിട്ടത്. ദയ ആശുപത്രി മാനേജ്‌മെന്റ് ചൊവ്വാഴ്ച കരാര്‍ ഒപ്പിട്ടിരുന്നു. മറ്റു ജില്ലകളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി വരികയാണെന്നും സംസ്ഥാനവ്യാപകമായി സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യു.എന്‍.എ.ഭാരവാഹികള്‍…
തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബി.എം.എസ്. ദേശീയ സമിതി അംഗം വി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബി.എം.എസ്. നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ സ്പീഡ് പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി.വി.രാജേഷ്, ജില്ലാ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്‍, കെ.മോഹന്‍ദാസ്, ടി.സി.സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി നീതി ആയോഗ് പുനഃസംഘടിപ്പിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, രാത്രികാല ഷിഫ്റ്റുകളില്‍ സ്ത്രീ തൊഴിലാളികളെ നിയമിക്കുവാനുള്ള നിര്‍ബന്ധിത നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നായ്ക്കനാല്‍ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.ഗോപിനാഥ്, സി.കണ്ണന്‍, കെ.വി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
കന്നുകാലി വളര്‍ത്തല്‍ അസാധ്യമാക്കുംവിധം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ ഏജീസ് ഓഫീസ് മാര്‍ച്ച് നടത്തി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സി.എം.എസ്. സ്‌കൂള്‍ പരിസരത്ത് നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായാണ് ഏജീസ് ഓഫീസിലെത്തിയത്. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജന്‍, സി.ആര്‍.വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വരവൂര്‍, പാമ്പൂര്‍, വല്ലച്ചിറ, പെരിഞ്ഞനം, ചാവക്കാട്, മുല്ലശേരി, അടാട്ട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വെറ്റിലപ്പാറയില്‍ രണ്ട് പേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചു.
ദേശീയ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതിനാലാണ് പുതിയ ഭരണാധികാരികള്‍ ഗാന്ധിജിയെ കൗശലക്കാരനായ കച്ചവടക്കാരനായി ചിത്രീകരിച്ചതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പവനന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച പവനന്‍ സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. യുക്തി ചിന്തയും ശാസ്ത്രീയബോധവും, സമൂഹത്തിന് കൈമോശം വന്നു കൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടായിട്ടും നാം മുന്നോട്ടല്ല പിന്നോട്ടാണ് പ്രയാണം നടത്തുന്നത്. കേന്ദ്ര സര്‍വ്വകലാശാലകളടക്കമുള്ള സ്ഥാപനങ്ങളില്‍ പോലും ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ദളിത് സമൂഹത്തിന് അത്തരം സ്ഥാപനങ്ങളില്‍ അവസരം നിഷേധിക്കുകയാണ്. തെറ്റുകള്‍ ധീരതയോടെ ചൂണ്ടിക്കാട്ടാന്‍ മടിക്കാത്ത വ്യക്തിത്വമായിരുന്നു പവനന്റേത്. ശാസ്ത്ര സാമൂഹിക ബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പവനന്റെ കാലഘട്ടത്തിന്റെ വലിയ സംഭാവനയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പവനന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണത്തിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പവനന്‍ സ്മാരക പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അനുസ്മണ പ്രഭാഷണം നടത്തി. പവനന്‍ പുരസ്‌കാരം എന്‍.…
കേരള സംഗീത നാടക അക്കാദമിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന കലോത്സവ പരിപാടികള്‍ തൃശൂരില്‍ തുടരുന്നു. അഞ്ചാം ദിവസമായ ബുധനാഴ്ച താമരകുടി ഹരികുമാറും സംഘവും അവതരിപ്പിച്ച കാക്കാരിസി നാടകം, മറയൂര്‍ ജഗദീശനും സംഘവും അവതരിപ്പിച്ച മലപ്പുലയാട്ടം, കുമളി വെള്ളയങ്കാണി പരമ്പരാഗത നൃത്തസംഘം അവതരിപ്പിച്ച പളിയ നൃത്തം എന്നിവ അരങ്ങേറി. നിറഞ്ഞ സദസാണ് കലോത്സവ പരിപാടികള്‍ ആസ്വദിക്കാനായി ദിവസവും എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് പ്രൊഫ.വി.ഹര്‍ഷകുമാര്‍ അവതരിപ്പിക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന കഥാപ്രസംഗവും ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുഡിയും അരങ്ങേറും. കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററില്‍ നടക്കുന്ന കലോത്സവ പരിപാടികള്‍ ഈ മാസം 27ന് സമാപിക്കും.
Page 1 of 22

Other Head Lines

Go to top