സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ രാമവര്‍മ്മ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച ആയൂര്‍വേദ പാര്‍ക്കിന്റെ സമര്‍പ്പണ ചടങ്ങ് നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് സേവ്യര്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ആയൂര്‍വേദ പാര്‍ക്കിന്റെ സമര്‍പ്പണം നടത്തി. കൗണ്‍സിലര്‍ എം.എസ്. ഷീല, ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ജി. ശ്യാമള, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിന് തുടങ്ങിയവര്‍ സംസാരിച്ചു. ഏകദേശം 2 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് സമിതി ആശുപത്രി അങ്കണത്തില്‍ ആയൂര്‍വേദ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.