കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് തൃശൂരില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡി.സി.സി. ഓഫീസില്‍ നിന്നുമാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റിയവസാനിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ ജോസ് വള്ളൂര്‍, ഐ.പി. പോള്‍, രാജേന്ദ്രന് അരങ്ങത്ത്, കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍, കെ.വി.ദാസന് തുടങ്ങിയവര്‍ പങ്കെടുത്തു.