ജില്ലയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചു. വേലൂര്‍ അര്‍ണോസ് പാതിരി അക്കാദമിയും സമദര്‍ശന വേദിയും വേലൂര്‍ സെന്റ് സേവിയേഴ്സ് യു.പി സ്കൂളും സംയുക്തമായി വായനാദിനം ആചരിച്ചു. അക്കാദമി ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് അക്കാദമി റിസര്‍ച്ച് ഡയറക്ടര്‍ ഡോ. സണ്ണി ജോസ് ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ്ജ് തേനാടികുളം അദ്ധ്യക്ഷനായി. ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാ ദിനത്തിന്റെ ഭാഗമായി അക്ഷരദീപം തെളിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി എന്‍.ആര്.അനാമിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം. അഭിത വായനാദിന സന്ദേശം നല്കി. പുസ്തകപ്രദര്ശനം, ക്വിസ് മത്സരം,വിവിധ ഭാഷകളില്‍ വായനാ മത്സരം, പുസ്തക റാലി, എന്നിവ ഒരുക്കിയിരുന്നു. ചെറളയം എച്ച്.സി.സി.ജി.യു.പി.സക്കൂളില്‍ പൂസ്തകങ്ങള്‍ നിരത്തി അക്ഷരത്തോണി തീര്‍ത്ത് വായനാദിനം ആചരിച്ചു. നാടകപ്രവര്‍ത്തകന്‍ ചാക്കോ ഡി അന്തിക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു.സി.ബേബി അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് എല്‍.പി. സ്കൂളില്‍ നടന്ന വായനാവാരം കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോന് പല്ലന് അധ്യക്ഷത വഹിച്ചു. കാക്കശേരി പകല്‍വീട്ടില്‍ പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വായനശാലയൊരുക്കി. വിദ്യാലയത്തിലെ മലയാള വിഭാഗവും ജൂനിയര്‍ റെഡ് ക്രോസ് സംഘടനയും ചേര്‍ന്നാണ് പകല്‍ വീട്ടില്‍ വായനശാല ഒരുക്കിയിട്ടുള്ളത്. ഗാന രചയിതാവും എഴുത്തുകാരിയുമായ ഹസീന എസ്.കാനം വായനാ പക്ഷാചരണത്തിന്റെയും ക്ലാസ് റും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചിറ്റിലപിള്ളി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാന്ദാംമംഗലം സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിലെ വായനാപക്ഷാചരണം എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ഡി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത്തല വായനാപക്ഷാചരണത്തിന് ആര്.സി.യു.പി സ്കൂളില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് അംബിക രവി അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത്തല വായനാപക്ഷാചരണം എസ്.എന്‍.സ്മാരകം സ്കൂളില്‍ നടന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം നൗഷാദ് കൈതവളപ്പില്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അധ്യക്ഷത വഹിച്ചു. കയ്പമംഗലം പഞ്ചായത്ത്തല വായനാപക്ഷാചരണം കൂരിക്കുഴി എ.എം.യു.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ഉദ്ഘാടനംചെയ്തു. പ്രധാനധ്യാപിക ടി.പി.ശ്രീലത അധ്യക്ഷത വഹിച്ചു. ചാലക്കുടി ഉപജില്ലാതല വായനപക്ഷാചരണം ഗവ.ഗേള്‍സ് ഈസ്റ്റ് ഹൈസ്കൂളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു അധ്യക്ഷത വഹിച്ചു. വായനാദിനാചരണത്തിന്റെ ഭാഗമായി അളഗപ്പ ത്യാഗരാജ പോളിടെക്നികില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ട്രഷറര്‍ ഫാ.ജിയോ തെക്കിനിയത്ത് ക്ലാസെടുത്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് സബ്ബ് ജില്ലാതല ഉദ്ഘാടനവും അക്ഷരപ്പെട്ടിയുടെ ഉദ്ഘാടനവും മണത്തല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ.അബൂബക്കര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയര്മാന് എ.സി. ആനന്ദന് അദ്ധ്യക്ഷനായി .എഴുത്തുപെട്ടി ഉദ്ഘാടനം ചാവക്കാട് ഡി.ഇ.ഒ ശശിധരന് നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വായനാ ദിനാചരണത്തോടനുബദ്ധിച്ച് പഞ്ചായത്തില്‍ ആരംഭിച്ച അറിവകം വായനശാലയിലേക്കുളള പുസ്തക സമര്‍പ്പണം നടന്നു. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിന്റെ സഹകരണത്തോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും സമാഹരിച്ച 400 ഓളം പുസ്തകങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍ മേരി ക്ലാരെയില് നിന്നും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സതീശന് എറ്റുവാങ്ങി. ചാവക്കാട് എം.ആര്.ആര്.എം.എച്ച്.എസ് സ്കൂളില്‍ വായനാപക്ഷാചരണം നടന്നു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് എ.വി.എം.ബഷീര്‍ മൗലവി അദ്ധ്യക്ഷനായി. ഗുരുവായൂര്‍ റീഡേഴ്സ് ഫോറം പ്രസിഡണ്ട് സതീശന് ഒവാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം കവയത്രി വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് എന്‍.കെ.അക്ബര്‍ അദ്ധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനാദിനാചരണവും, പുസ്തക സമര്‍പ്പണവും നടന്നു. സാഹിത്യകാരനും, സിനിമാനടനുമായ വി.കെ.ശ്രീരാമന് ഉദ്ഘാടനം ചെയ്തു.പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അദ്ധ്യക്ഷയായി.