തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ ധര്‍ണ നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷകരെ കൊല്ലുന്ന മോദി സര്‍ക്കാരിനെതിരെ എന്ന മുദ്രവാക്യമുയര്‍ത്തി നടത്തുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ധര്‍ണ. ജില്ലാ പ്രസിഡന്റ് കെ.ജി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.ഷാജഹാന്‍ അധ്യക്ഷനായിരുന്നു. കെ.എ.സദറുദ്ദീന്‍, ഷെഫീര്‍ കാരുമത്ര, സരസ്വതി വലപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top