മുളങ്കുന്നത്തുകാവ് കിലയില്‍ കൂട്ടായ്മ സംഘടിപ്പിച്ചു

നവകേരളമിഷന്റെ ഭാഗമായി ആരോഗ്യ രംഗത്തു നടപ്പാക്കുന്ന ആര്‍ദ്രമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയാവല്‍ക്കരിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്കു രൂപം നല്‍കാന്‍ മുളങ്കുന്നത്തുകാവ് കിലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആര്‍ദ്രം കണ്‍സള്‍ട്ടന്റ് ഡോ.പി.കെ.ജമീല ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ആമുഖാവതരണം നടത്തി. ആര്‍ദ്രം കണ്‍സള്‍ട്ടന്റ് ഡോ.കെ.വിജയകുമാര്‍, ആര്‍ദ്രം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ സി.പി.സുരേഷ് ബാബു, കില എക്സ്റ്റഷന്‍ ഫാക്കല്‍റ്റി എം.വിജയകുമാര്‍, വി.വി.ദിനേശ് എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top