കലോത്സവം തുടരുന്നു

കേരള സംഗീത നാടക അക്കാദമിയുടെ വജ്ര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലോത്സവം തൃശൂരില്‍ തുടരുന്നു. സംഗീതനാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടക്കുന്ന കലോത്സവത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച വൈകീട്ട് ശ്രീരഞ്ജിനി കോമ്പുള്ളിയുടെ കര്‍ണാടക സംഗീത കച്ചേരിയും രാജശ്രീവാര്യര്‍ അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി. നൃത്തസംഗീത പരിപാടികള്‍ ആസ്വദിക്കാനായി നിരവധിപേരാണ് ദിവസേന എത്തിച്ചേരുന്നത്. കലാപരിപാടികളുടെ മൂന്നാം ദിനമായ തിങ്കളാഴ്ച വൈകീട്ട് കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗരുഡ ഗര്‍വ്വ ഭംഗം' ഓട്ടന്‍തുള്ളലും തുടര്‍ന്ന് കലാമണ്ഡലം കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന 'ഈഡിപ്പസ് ' കഥകളിയും അരങ്ങേറും. 11 ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ഈ മാസം 27ന് സമാപിക്കും.

Rate this item
(0 votes)

Other Head Lines

Go to top