എ.ആര്‍.ക്യാമ്പിലെ പോലീസുകാരനെ ഡെപ്യൂട്ടി കമാന്റന്റ് മര്‍ദ്ദിച്ചതായി ആരോപണം

തൃശൂര്‍ സബ് ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പോലീസുകാരനെ ഡെപ്യൂട്ടി കമാന്റന്റ് മര്‍ദ്ദിച്ചതായി ആരോപണം. മര്‍ദ്ദനമേറ്റ സി.പി.ഒ. ജോഷിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രഷറിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ പരിശോധിക്കുന്നതിന് വേണ്ടിയാണ് എ.ആര്‍. ക്യാമ്പിലെ ഡെപ്യൂട്ടി കമാന്റന്റ് രാധാകൃഷ്ണന്‍ നയാര്‍ ട്രഷറിയില്‍ എത്തിയത്. എ.ആര്‍.ക്യാമ്പിലെ കാന്റിനിലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജോഷിയും ഡെപ്യൂട്ടി കമാന്ററും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി കമാന്റന്റ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.ഒ ജോഷി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേസമയം തന്നെ മര്‍ദ്ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തെന്ന ഡെപ്യൂട്ടി കമാന്റന്റിന്റെ പരാതിയില്‍ സി.പി.ഒ -ജോഷിക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. അതേസമയം തന്നെ മര്‍ദ്ദിക്കുകയും ബലമായി വാഹനത്തില്‍ പിടിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാരോപിച്ച് ജോഷിയും പരാതി നല്‍കിയിട്ടുണ്ട്.

Rate this item
(0 votes)

Other Head Lines

Go to top