പിഷാരോടി എഡ്യുക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അവാര്‍ഡ്ദാനവും സ്കോളര്‍ഷിപ്പ് വിതരണവും അയ്യന്തോളില്‍ നടന്നു. മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് രാമചന്ദ്ര പിഷാരടി അധ്യക്ഷത വഹിച്ചു. കലാകാരന്മാരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് അവാര്‍ഡ് ദാനവും സ്കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. കൗണ്‍സിലര്‍ വി.രാവുണ്ണി, കെ.പി.ഹരികൃഷ്ണന്, വി.പി.മധു തുടങ്ങിയവര്‍ സംസാരിച്ചു.